Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് എല്‍.ഡി.എഫ് -യു.ഡി.എഫ് സംഘര്‍ഷം: നാലു പേരെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് (www.evisionnews.in) : കാഞ്ഞങ്ങാട് മൂലക്കണ്ടത്ത് എല്‍.ഡി.എഫ് -യു.ഡി.എഫ് സംഘര്‍ഷം. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസുകാരെ തടഞ്ഞ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രിയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തിന് സമീപം സ്ലിപ്പ് കൗണ്ടര്‍ സ്ഥാപിക്കുന്നത് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസിനെതിരെയും സംഘം അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷം നിയന്ത്രണാതീതമായപ്പോള്‍ പോലീസ് ലാത്തി വീശി എല്ലാവരെയും ഓടിക്കുകയായിരുന്നു. അക്രമത്തില്‍ എ.എസ്.ഐക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് നാലുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


Keywords: Kasaragod-news-police-cpm-asi-congress

Post a Comment

0 Comments

Top Post Ad

Below Post Ad