കാസര്‍കോട് (www.evisionnews.in); തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ കാസര്‍കോട്ട് മികച്ച പോളിംഗ്. തൊട്ടടുത്ത് കോഴിക്കോട് ജില്ലയുമുണ്ട്. രാവിലെ പത്തുമണിക്കുള്ളില്‍18 ശതമാനം പോളിംഗാണ് കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏഴ് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. 15096 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 9220 വാര്‍ഡുകളിലായി ഒരു കോടി 11 ലക്ഷത്തോളം വോട്ടര്‍മാരാണ് ജനവിധി കുറിക്കുന്നത്. അതേസമയം, പ്രശ്‌നബാധിത ബൂത്തുകളില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. ആദ്യഘട്ടത്തില്‍ 1.11 കോടി വോട്ടര്‍മാര്‍ 31161 സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയഫലം നിശ്ചയിക്കും. നാല് കോര്‍പ്പറേഷനുകളിലും തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാകും.
വോട്ടെടുപ്പിനായി ശക്തമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. 3800 സേനാംഗങ്ങളേയാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്. കേരളത്തിനു പുറമെ കര്‍ണ്ണാടകത്തില്‍ നിന്നുള്ള 10 കമ്പനി പൊലീസും സുരക്ഷക്കായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Keywords: Kasaragod-polling-news-police


Post a Comment
0 Comments