വിദ്യാനഗര്‍ (www.evisionnews.in): വ്യാപാരിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വിദ്യാനഗര്‍ ഐസ് പ്രിന്‍സ് കോമ്പൗണ്ടിലെ പരേതനായ മുട്ടത്തോടി മഹമൂദിന്റെ മകന്‍ സമീര്‍ വിദ്യാനഗര്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ സമീറിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കാസര്‍കോട് പുതിയ ബസ്റ്റാന്റ് ബിഗ് ബസാര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മര്‍ജ ഫാന്‍സി കട ഉടമയാണ്. മാതാവ്: ഖുര്‍ഷിദ്. ഭാര്യ: ഫാത്തിമ. മക്കള്‍: സഫ, മര്‍വ, അറഫ. സഹോദരങ്ങള്‍: ഉസൈന്‍ (അക്ബര്‍ ട്രാവല്‍സ്), യൂനുസ്(അക്ബര്‍ ട്രാവല്‍സ്, മുംബൈ), ഫിറോസ്, മുജീബ്, ജുനൈദ് (എ.പ്ലസ് മൊബൈല്‍), മിസ്‌രിയ. മയ്യിത്ത് വൈകിട്ട് തളങ്കര മാലിക് ദീനാര്‍ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-news-obit-news-vidyanagar

Post a Comment
0 Comments