കാസര്‍കോട് (www.evisionnews.in); സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് മുമ്പ് റിട്ട. വില്ലേജ് അസിസ്റ്റായ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.
കാസര്‍കോട് താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ സേവനമനുഷ്ഠിച്ച സി.സി പത്മനാഭനാ (59)ണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഉളിയത്തടുക്കക്ക് സമീപത്തെ വാടക റൂമില്‍ താമസിച്ച് സ്വതന്ത്രമായി ഭൂമി അളവെടുപ്പ് ജോലികള്‍ ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിവുപോലെ ഉളിയത്തടുക്ക ജംഗ്ഷനിലെ ഹോട്ടലില്‍ ചായ കുടിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ ചേര്‍ന്ന് സമീപത്തെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ഉടന്‍ മരിക്കുകയായിരുന്നു.
മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക (വാര്‍ഡ് 17) യില്‍ വോട്ടു രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി മധൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തനത്തിന് പത്മനാഭന്‍ മുന്‍ നിരയിലായിരുന്നു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡണ്ട് കൂടിയാണ്. സര്‍വീസിലായിരിക്കുമ്പോള്‍ റവന്യൂ വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായിരുന്നു. 25 വര്‍ഷത്തോളമായി കാസര്‍കോട് സേവനമനുഷ്ടിച്ചു. ഭാര്യ: ഉഷ. മക്കള്‍: അരുണ്‍ (മാങ്ങാട്ട് പറമ്പ് പോലീസ് ക്യാമ്പ്), ആര്യ (ബി.ഡി.എസ് വിദ്യാര്‍ത്ഥിനി, മംഗളൂരു).
Keywords: Kasaragod-news-obit-ulliyathadukka-news

Post a Comment
0 Comments