തിരുവനന്തപുരം: (www.evisionnews.in) തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ എല്‍ ഡി എഫ്- യു ഡി എഫ് നേതാക്കളുടെ വാക്ക്പയറ്റ് മുറുകി.
പിണറായി വിജയന്‍: ഈ വോട്ടെടുപ്പോടെ യു ഡി എഫ് ശിഥിലമാകും. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ ആദ്യം കേസെടുക്കേണ്ടത് കണ്ണൂര്‍ പോലീസ് ചീഫിന്റെ പേരില്‍ ഫലം വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കെ എം മാണിയും രാജിവെക്കേണ്ടിവരും.
വി എം സുധീരന്‍: എളമരം കരീമിനെതിരെ കേസെടുക്കാത്തത് അത്ഭൂതം. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ വിജയം നേടും. യു ഡി എഫ് തകരുമെന്നത് ചിലരുടെ വ്യാമോഹം മാത്രം. സ്വപ്‌നം കാണാന്‍ ആര്‍ക്കും അവകാശമുണ്ട്.
എ കെ ആന്റണി: തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തിളക്കാമാര്‍ന്ന് വിജയം നേടും. ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.
ഒ രാജഗോപാല്‍: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ മുന്നേറ്റം നടത്തും. തിരുവനന്തപുരത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. സംസ്ഥാനത്ത് ബി ജെ പി തരംഗമാണുള്ളത്. എസ് എന്‍ ഡി പിയുമായുള്ള സഖ്യം ഗുണം ചെയ്യും.
കോടിയേരി ബാലകൃഷ്ണന്‍: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു ഡി എഫിന്റെ തകര്‍ച്ച ആരംഭിക്കും. കണ്ണൂര്‍ എസ് പി തെരഞ്ഞെടുപ്പ് കമ്മീഷണറാകാന്‍ നോക്കണ്ട.
വി മുരളീധരന്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍. ബി ജെ പി സമ്പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. കാസര്‍കോടിന് പുറമെ മറ്റുയിടങ്ങളിലും ബി ജെ പി അധികാരത്തിലെത്തും.
keywords: local-body-election-kerala-leaders-statement-



Post a Comment
0 Comments