Type Here to Get Search Results !

Bottom Ad

മംഗളൂരു ജയിലില്‍ സംഘര്‍ഷം: രണ്ടു കുപ്രസിദ്ധ കുറ്റവാളികള്‍ കൊല്ലപ്പെട്ടു


മംഗളൂരു (www.evisionnews.in): മംഗളൂരു ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിചാരണത്തടവുകാരായ രണ്ടു കുപ്രസിദ്ധകുറ്റവാളികള്‍ കൊല്ലപ്പെട്ടു. മദൂര്‍ യുസഫ് എന്ന മദൂറു ഇസുബു (40), ഗണേഷ് ഷെട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുംബൈയിലെ അധോലോക തലവന്‍ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളിയായ മദൂര്‍ ഇസുബു 2010ലാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ 17ലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.  നാലു കൊലക്കേസുകളിലും നിരവധി വധശ്രമക്കേസുകളിലും കലാപക്കേസുകളിലും തട്ടിക്കൊണ്ടു പോകല്‍ കേസുകളിലും പ്രതിയാണ് ഇസുബുവെന്ന് പോലീസ് പറഞ്ഞു. 2010ല്‍ സൗദിയിലെ റിയാദില്‍ നിന്നാണ് ഇന്റര്‍പോളാണ് ഇസുബുവിനെ അറസ്റ്റുചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയത്. തുടര്‍ന്ന് മംഗളൂരു ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. ബി.ജെ.പി കാന്റില്‍ സന്ധു, സുഖാനന്ദ ഷെട്ടി എന്നിവരെ കൊലപ്പെടുത്തിയ കേസിലും ഇസുബു പ്രതിയാണ്.

ഇസുബു 

രാവിലെ പ്രഭാത ഭക്ഷണത്തിന് തടവുകാരെ സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഘട്ടനത്തില്‍ പരിക്കേറ്റ പന്ത്രണ്ട് പേരെ ഗവ വെന്റ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഖ്ബാല്‍, ആസിഫ്, പ്രദീപ് വാമഞ്ചൂര്‍, ഉമേഷ് കൊമ്പാര്‍, യുവരാജ് സൂരിഞ്ചെ, ശോഭരാജ്, നിതേഷ് തുടങ്ങിയവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

തടവുകാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടാനുണ്ടായ കാരണം വ്യക്തമല്ല. സംഘട്ടനം ചെറുക്കാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് കൂടുതല്‍ പോലീസിനെ സബ് ജയിലില്‍ വിന്യസിച്ചിട്ടുണ്ട്. ജയില്‍ പരിസരമാകെ കനത്ത പോലീസ് വലയത്തിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.



Keywords: Karnataka-news-conflict-in-manglore-sub-jail-two-killed-police

Post a Comment

0 Comments

Top Post Ad

Below Post Ad