മധൂര്‍ (www.evisionnews.in): ജില്ലാ പോലീസ് ആസ്ഥാനമുള്‍ക്കൊള്ളുന്ന മധൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ ഉദയഗിരിയില്‍ കനത്ത പോളിംഗ്. 12മണിയോടെ 60 ശതമാനം പേര്‍ വോട്ടുചെയ്തു.
സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പിയിലെ ദിവാകരനും സിപിഎമ്മിലെ എം.കെ രവീന്ദ്രനുമാണ് വാര്‍ഡില്‍ നേര്‍ക്കുനേര്‍ പൊരുതുന്നത്. മധൂര്‍ പഞ്ചായത്തിലെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡകളിലൊന്നാണിത്. കള്ളവോട്ടുകള്‍ തടയാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ അനുസരിച്ച് ഇവിടെ അധികൃതര്‍ സിസിടിവി കാമറ സജ്ജമാക്കിയിട്ടുണ്ട്.
മഞ്ചേശ്വരം ബ്ലോക്കിലെ മീഞ്ച എസ്.വി.വി. യു.പി സ്‌കൂളിലെ ബൂത്തിലും കനത്ത പോളിംഗാണ് അനുഭവപ്പെട്ടത്. രാവിലെ ഒമ്പത് മണിയാകുമ്പോഴേക്കും 57.5 ശതമാനം പേര്‍ ഇവിടെ വോട്ട് ചെയ്തത്. മീഞ്ച പഞ്ചായത്തില്‍ 36.19 ശതമാനം പോളിംഗാണ് ആദ്യ രണ്ട് മണിക്കൂറിനകം രേഖപ്പെടുത്തിയത്. മലയോര പഞ്ചായത്തുകളാണ് പോളിംഗ് ശതമാനത്തില്‍ മുന്നിട്ട് നിന്നത്. കിനാനൂര്‍ കരിന്തളത്ത് ഒമ്പത് മണി വരെ 29.02 ശതമാനം രേഖപ്പെടുത്തി.
Keywords: Kasaragod-news-votting-police-udayagiri-booth

Post a Comment
0 Comments