Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു


തിരുവനന്തപുരം: (www.evisionnews.in) തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു. തിരുവനന്തപുരം ആനാട് വഞ്ചുവം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷമീമിനാണ് വെട്ടേറ്റത്. വോട്ടെടുപ്പിനിടെയായിരുന്നു സംഭവം. ഒരു സംഘം ആളുകള്‍ പോളിംഗ് ബൂത്തിനു സമീപം ഷെമീമിനെ തടഞ്ഞുവച്ചു വെട്ടുകയായിരുന്നു.

വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ആളുകളാണ് ആക്രമിച്ചതെന്നാണ് സൂചന. ഷെമീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ സ്ഥാനാര്‍ഥിയാണ് ഷെമീം. ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ടെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്.

keywords: candidate-ldf-thrivantrum-attack-stabbed






Tags

Post a Comment

0 Comments

Top Post Ad

Below Post Ad