Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ഏഴാം മണിക്കൂറില്‍ 53% പോളിംഗ്


കാസര്‍കോട്: (www.evisionnews.in) തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഉച്ചവരെ കനത്ത പോളിങ്. ഏഴുജില്ലകളിലായി നടക്കുന്ന ആദ്യഘട്ടത്തില്‍ ഉച്ചയോടെ പോളിംഗ് 50 ശതമാനം കടന്നു.  കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ ഉച്ചതിരിഞ്ഞ് 2.15മണിക്ക് 53 ശതമാനം സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തി.  ആദ്യമണിക്കൂറുകളില്‍ വടക്കന്‍ ജില്ലകളിലായിരുന്നു കനത്ത പോളിങ്ങെങ്കില്‍ ഇടുക്കി ജില്ലയും ഇപ്പോള്‍ ഒപ്പമുണ്ട്. 
തിരുവനന്തപുരം 41ഉം കൊല്ലത്ത് 45ഉം ഇടുക്കിയില്‍ 55ഉം കോഴിക്കോട് 52ഉം വയനാട് 55ഉം 
ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. 

രാവിലെ പെയ്ത കനത്ത മഴ തിരുവനന്തപുരം ജില്ലയിലെ പോളിങ്ങിനെ ബാധിച്ചു.  ഇടുക്കി ഇടമലക്കുടി ആദിവാസിമേഖലയില്‍ 70% പോളിങ് കടന്നു. കണ്ണൂരിലും കോഴിക്കോട്ടും കൊല്ലത്തും സംഘര്‍ഷമുണ്ടായി.

വയനാട് മുട്ടില്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ മെഷീന്‍ തകരാറിലായതിനാല്‍ വോട്ടിങ് വൈകി. പത്തനാപുരം നെടുംപറമ്പ് ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിനെതുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂര്‍ കടന്നപ്പള്ളി 1ാം ബൂത്തിലും വോട്ടിങ് തടസ്സപ്പെട്ടു. കോഴിക്കോട് ചെമ്പനോട്, ചെരണ്ടത്തൂര്‍ , പയ്യോളി, ഒഞ്ചിയം, മുട്ടുങ്കല്‍, വളയം എന്നിവിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലായി ആകെ 9,220 വാര്‍ഡുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് . ആകെ വോട്ടര്‍മാരുടെ എണ്ണം ഒരു കോടി പതിനൊന്നുലക്ഷമാണ്. സ്ഥാനാര്‍ഥികളുടെ . എണ്ണം 31,161 ആണ്. വൈകിട്ട് അ!ഞ്ച് മണിക്ക് പോളിങ് തീരും. അഞ്ചുമണിവരെ ക്യൂവില്‍ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് സമയം അവസാനിച്ച ശേഷവും വോട്ടുചെയ്യാം. 



Keywords: kasaragod-50%-poling-completed

Post a Comment

0 Comments

Top Post Ad

Below Post Ad