Type Here to Get Search Results !

Bottom Ad

വിജിലന്‍സ് എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട: വി.എസ്


തിരുവനന്തപുരം: (www.evisionnews.in) തന്റെ മകന്‍ വി.എ. അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വിജിലന്‍സ് ശുപാര്‍ശ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കലാണെന്നും ഇതു കൊണ്ടൊന്നും ഉമ്മന്‍ ചാണ്ടിക്കും മാണിക്കുമെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും വി.എസ് അച്യുതാനന്ദന്‍. 

20 വര്‍ഷം മുമ്പുള്ള വിഷയം കുത്തിപ്പൊക്കികൊണ്ട് വന്നാലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും വി.എസ് പ്രസ്താവനയില്‍ അറിയിച്ചു. 

ഇത് പല തവണ അന്വേഷിച്ച കേസാണെന്ന് വി.എ അരുണ്‍ കുമാറും പ്രതികരിച്ചു. വിജിലന്‍സ് കണ്ടെത്തലിനെക്കുറിച്ച് അറിയില്ല. ഗോഡൗണ്‍ നിര്‍മാണം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചതാണ്. അവരാരും അഴിമതി കണ്ടെത്തിയിട്ടില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. അരുണ്‍ കുമാര്‍ കയര്‍ ഫെഡ് മാനേജിങ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന പരാതിയിലാണ് ശുപാര്‍ശ.

keywords: vigilance-court-vs-son-replay
Tags

Post a Comment

0 Comments

Top Post Ad

Below Post Ad