Type Here to Get Search Results !

Bottom Ad

യുപി തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് കനത്ത തിരിച്ചടി


ലഖ്‌നൗ: (www.evisionnews.in) ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ പഞ്ചായത്തുകളിലും ബിജെപിയുടെ താമര വിരിഞ്ഞില്ല. മത്സരിച്ച നാല്‍പത്തെട്ടു സീറ്റുകളില്‍ ബിജെപി നാല്‍പതു സീറ്റിലും ദയനീയ്യമായി തോറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത നയാപൂരിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല.

പലയിടങ്ങളിലും സമാജ് വാദി പാര്‍ട്ടിക്കു വന്‍ നേട്ടമുണ്ടായി. ബിഎസ്പിക്കും നേട്ടമുണ്ടായി. 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ നേരിട്ട കനത്ത തിരിച്ചടി ബിജെപി കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരാജയം ചര്‍ച്ച ചെയ്യാന്‍ നാളെ ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

keywords: up-local-body-election-modi-to-abyss

Tags

Post a Comment

0 Comments

Top Post Ad

Below Post Ad