Type Here to Get Search Results !

Bottom Ad

സ്ഥാനാര്‍ത്ഥി കുടചൂടി നടന്നു; എതിരാളികള്‍ തടഞ്ഞു


കുമ്പള (www.evisionnews.in): സ്ഥാനാര്‍ത്ഥി കുടചൂടിയെത്തിയതോടെ എതിരാളികള്‍ പരാതിയുമായി രംഗത്തെത്തി. മംഗല്‍പാടി പഞ്ചായത്തിലെ 21 21മത് വാര്‍ഡില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശാരദ പോളിംഗ്ബൂത്തിന് സമീപത്ത് കുടപിടിച്ച് നടന്നതാണ് എതിരാളികളെ ചൊടിപ്പിച്ചത്. 

തന്റെ ചിഹ്നമായ കുട പ്രദര്‍പ്പിക്കാനാണ് ശാരദ കുട ചൂടി പോളിംഗ് ബൂത്തിനരികിലൂടെ നടക്കുന്നതെന്ന് ആരോപിച്ചാണ് എതിരാളികള്‍ രംഗത്തെത്തിയത്. എന്നാല്‍ വെയ്‌ലുള്ളത് കൊണ്ടാണ് താന്‍ കുടപിടിച്ചതെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞെങ്കിലും അത് വിശ്വസിക്കാന്‍ എതിരാളികള്‍ തയാറായില്ല. അതോടെ ശാരദക്ക് തന്റെ കുട മടക്കുകയായിരുന്നു.


Keywords: Kasaragod-news-poling-kumbla-polling-booth-umbrella 

Post a Comment

0 Comments

Top Post Ad

Below Post Ad