തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 25 സീറ്റ് ലഭിച്ചാല്‍ വി.വി രാജേഷിന് ഒരു പവന്റെ പൊന്‍മോതിരം കൊടുക്കുമെന്ന് വി ശിവന്‍കുട്ടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സംസ്ഥാന വക്താവ് വിവി രാജേഷിന്റെ അവകാശവാദത്തിന് മറുപടിയായാണ് വി ശിവന്‍കുട്ടി ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം കോര്‍പ്പറേഷന്റെ ഭരണം ഇടത് മുന്നണി നേടിയില്ലെങ്കില്‍ രണ്ട് പവന്‍ സ്വര്‍ണ്ണം റിപ്പോര്‍ട്ടര്‍ ടിവിയെ ഏല്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടറിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ 25ഓളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് യുഡിഎഫ് ധാരണയുണ്ടെന്ന് റിപ്പോര്‍ട്ടറിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ബിജെപി വക്താവ് വിവി രാജേഷ് ആരോപിച്ചു. ശിവന്‍കുട്ടിയുടെ പന്തയത്തിന് മറുപടി നല്‍കാന്‍ രാജേഷ് തയാറായില്ലെങ്കിലും ബിജെപി കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Kerala-trivandram-news-bjp-reporter-price-gold-coin

Post a Comment
0 Comments