Type Here to Get Search Results !

Bottom Ad

വോട്ട് ചെയ്ത് പുറത്തിറങ്ങിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു


ചീമേനി: (www.evisionnews.in) വോട്ട് ചെയ്ത് പോളിംങ് ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയ വൃദ്ധ കുഴഞ്ഞ് വീണ് മരിച്ചു. ചിരിയളത്തെ പരേതനായ അമ്പൂഞ്ഞിയുടെ ഭാര്യ കാരിച്ചി(90)യാണ് മരിച്ചത്.

കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ എട്ടാം വാര്‍ഡായ കുണ്ട്യം ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മക്കള്‍: കുഞ്ഞിരാമന്‍, കൃഷ്ണന്‍, ലക്ഷ്മണന്‍, മാധവി, ലീല. മരുമക്കള്‍: കാര്‍ത്ത്യായനി, ശാരദ, രവി മല്ലക്കര, ശാന്ത, രാഗിണി.

keywords: voting-woman-death-ksd-chimeni

Post a Comment

0 Comments

Top Post Ad

Below Post Ad