Type Here to Get Search Results !

Bottom Ad

മെസ്സിയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ ഞാന്‍ തന്നെ: ക്രിസ്റ്റ്യാനോ


മാഡ്രിഡ്: (www.evisionnews.in) മെസ്സിയെക്കാള്‍ മികച്ച ഫുട്‌ബോളര്‍ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ കളി ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഈ കാലയളവില്‍ തന്നെ പോലെ മികച്ച മറ്റൊരു കളിക്കാരനും ഉണ്ടായിട്ടില്ലെന്നും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ പറഞ്ഞു. ഒരു സ്പാനിഷ് സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണമായ 'മാര്‍ക'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റിയാനോ ഇക്കാര്യം പറഞ്ഞത്.

മെസ്സിയാണ് മികച്ച കളിക്കാരനെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാമെന്നും എന്നാല്‍ താന്‍ തന്നെയാണ് മികച്ച കളിക്കാരനെന്നാണ് തന്റെ വിശ്വാസമെന്നും ക്രിസ്റ്റിയാനോ അഭിമുഖത്തില്‍ പറഞ്ഞു. എതിര്‍ ടീമുകളില്‍ നിന്നും കാണികളില്‍ നിന്നുമുള്ള പ്രകോപനങ്ങള്‍ കൂടുതല്‍ നന്നായി കളിക്കാനുള്ള പ്രചോദമായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഠിനവും ചിട്ടയുമായ പരിശീലനമാണ് മികച്ച കളിക്കാരനാകാന്‍ ആവശ്യമെന്നു പറഞ്ഞ ക്രിസ്റ്റിയാനോ ചിലപ്പോള്‍ വേദനകളും അനുഭവികേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു. കളി മെച്ചപ്പെടുത്താന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ ജീവിതം ഫുട്‌ബോളിനാണ്. മറ്റെന്തിനേക്കാളും ഞാനതിനെ സ്‌നേഹിക്കുന്നു- അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ പറഞ്ഞു.

Keywords: sports-news- madrid-cristiano-vs-messi-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad