Type Here to Get Search Results !

Bottom Ad

മാനേജ്‌മെന്റിനോട് മാപ്പ് പറഞ്ഞില്ല; ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട്: (www.evisionnews.in) ഫാറൂഖ് കോളേജിലെ ആണ്‍-പെണ്‍ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറാവാത്ത വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥി ദിനുവിനെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.

മലയാളം ക്ലാസില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നുവെന്ന് ആരോപിച്ച് സഹപാഠികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് എട്ടു വിദ്യാര്‍ത്ഥികളെ നേരത്തെ ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. സമ്മര്‍ദ്ദം കടുത്തതോടെ മറ്റു വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം മാപ്പ് അപേക്ഷഎഴുതി നല്‍കിയിരുന്നു. എന്നാല്‍ അതിന് തയ്യാറാകാത്തതിനാലാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ദിനു പറഞ്ഞു. 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവേറെ സീറ്റില്‍ മാത്രമേ ഇരിക്കാവൂ എന്ന് കോളേജില്‍ നിയമമുണ്ട്. അത് പാലിക്കാത്തവര്‍ ക്ലാസിലിരിക്കേണ്ടെന്നാണ് അധ്യാപകന്‍ പറഞ്ഞത്. 

ഒരുമിച്ചിരിക്കുന്നതിനും സംസാരിക്കുന്നതിനും ക്യാമ്പസില്‍ വിലക്കുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ കോളേജിന്റെ സല്‍പ്പേര് കളയരുതെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കാന്റീനിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പസിലെ മറ്റു പൊതു സ്ഥലങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇരിക്കാന്‍ പ്രത്യേക സ്ഥലങ്ങളും അനുവദിച്ചു നല്‍കിയിട്ടുണ്ട്.

keywords: farook-college-suspenssion-student

Post a Comment

0 Comments

Top Post Ad

Below Post Ad