Type Here to Get Search Results !

Bottom Ad

ഏഴ് ജില്ലകളില്‍ വിധി എഴുതി; കണ്ണൂരില്‍ ക്യൂ തുടരുന്നു


കാസര്‍കോട്: (www.evisionnews.in) സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ സമയ പരിധി തിങ്കളാഴ്ച അഞ്ചു മണിയോടെ പൂര്‍ത്തിയായി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വോട്ടെടുപ്പിനിടയില്‍ യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ പോളിംഗ് തടസ്സപ്പെട്ടു. ഇത് സത്വരമായി പരിഹരിച്ച് പോളിംഗ് നടപടികള്‍ തുടര്‍ന്നു. 

കാസര്‍കോട് നഗരസഭാ പരിധിയിലെ വാര്‍ഡുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. സി പി എമ്മും ബി ജെ പിയും ഏറ്റുമുട്ടുന്ന സ്ഥലങ്ങളില്‍ കള്ള വോട്ടിനെചൊല്ലി തര്‍ക്കങ്ങളുണ്ടായി. ഇത് പോലീസ് എത്തി പരിഹരിച്ചു. 

കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്തിലെ അജാനൂര്‍ കടപ്പുറത്ത് സി പി എമ്മും മുസ്ലിംലീഗും തമ്മില്‍ സ്ഘര്‍ഷം ഉടലെടുത്തു. കൂടുതല്‍ പോലീസ് എത്തി സംഘര്‍ഷം നിയന്ത്രണവിധേയമാക്കി. 

എഴുമണിയോടെ ജില്ലയിലെ കൃത്യമായ പോളിംഗ് ശതമാനം പുറത്തുവരും.
അതേസമയം കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ നീണ്ട ക്യൂ കാണപ്പെട്ടു. ഇവര്‍ക്ക് ഏഴുമണിയോടെ മാത്രമെ വോട്ടുരേഖപ്പെടുത്താന്‍ ഇനിയും ചുരുങ്ങിയത് രണ്ടുമണിക്കൂര്‍ വരെയെങ്കുലും വേണ്ടിവരുമെന്നാണ് സൂചനകള്‍. 

ഏഴു ജില്ലകളിലെ പോളിംഗ് അവസാനിച്ചപ്പോള്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 75 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. കാസര്‍കോടും വയനാടും ഇടുക്കിയിലും 73ശതമാനം വീതവും കൊല്ലത്ത് 74 ശതമാനവും തിരുവനന്തപുരത്ത് 71 ഉം കോഴിക്കോട് 72ഉം ശതമാനം വോട്ട് രേഖപ്പെടുത്തി. 

keywords: election-local-body-kerala-kasaragod

Tags

Post a Comment

0 Comments

Top Post Ad

Below Post Ad