Type Here to Get Search Results !

Bottom Ad

അട്ടിമറി നേരിടുന്നതില്‍ മലപ്പുറം ജില്ലാ കലക്ടര്‍ പരാജയപ്പെട്ടു; തെര. കമ്മീഷന്‍

vote-commission-electiion-error-collector

മലപ്പുറം: (www.evisionnews.in)മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി വോട്ടെടുപ്പിനെ ബാധിച്ചതില്‍ കളക്ടര്‍ ടി ഭാസ്‌കരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം. മലപ്പുറം കളക്ടറുടെ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഗുരുതരമായ സാഹചര്യം നേരിടുന്നതില്‍ കളക്ടര്‍ പരാജയപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

മലപ്പുറം ജില്ലയിലും തൃശൂര്‍ ജില്ലയിലുമാണ് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത്. മലപ്പുറത്ത് വന്‍ അട്ടിമറി ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. സെല്ലോ ടേപ്പുകളും പേപ്പറും തിരുകി വോട്ടിംഗ് മെഷീനുകള്‍ കേടാക്കിയ അവസ്ഥയിലായിരുന്നു വോട്ടിംഗ് മെഷീനുകള്‍. മുസ്‌ലിം ലീഗ് ശക്തി കേന്ദ്രങ്ങളിലാണ് മെഷീനുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തന രഹിതമായത്. സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മലപ്പുറത്തും തൃശൂരിലുമായി മുപ്പത് ഇടങ്ങളില്‍ നാളെ റീപോളിംഗ് നടത്തും. വോട്ടിംഗ് തടസപെട്ട സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

keywords: vote-commission-electiion-error-collector
Tags

Post a Comment

0 Comments

Top Post Ad

Below Post Ad