ലാഹോര്‍:(www.evisionnews.in) കിഴക്കന്‍ പാകിസ്താനില്‍ ലാഹോര്‍ നഗരത്തില്‍ ഫാക്ടറി കെട്ടിടം തകര്‍ന്നു വീണ് 18 പേര്‍ മരിച്ചു. 150 പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 75 പേര്‍ക്ക് പരുക്കേറ്റു. ഇതുവരെ എട്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ബാഗുകള്‍ നിര്‍മ്മിക്കുന്ന നാല് നില ഫാക്ടറി കെട്ടിടമാണ് തകര്‍ന്നത്. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2012 സെപ്റ്റംബറില്‍ കറാച്ചിയിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയില്‍ 289 പേര്‍ വെന്തുമരിച്ചിരുന്നു.
keywords: pakistan-lahore-name-factory-disaster

Post a Comment
0 Comments