Type Here to Get Search Results !

Bottom Ad

പി.ടി.എ ഫണ്ട് തിരിമറി, ഡെപ്യൂട്ടി ഡയറക്ടര്‍ തെളിവ് ശേഖരിച്ചു

uduma-pta-fund-principal-news-fund-case-investigation

ഉദുമ (www.evisionnews.in): പി.ടി.എ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ്ജിനെതിരെ ലഭിച്ച പരാതിയില്‍ ഹയര്‍സെക്കണ്ടറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തെളിവ് ശേഖരിച്ചു. പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുന്ന കെ രത്‌നാകരനെതിരെയാണ് പി.ടി.എ ഫണ്ട് തിരിമറിയുടെ പേരില്‍ വകുപ്പ്തല അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

സംഭവത്തില്‍ പി.ടി.എ അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ഫിനാന്‍സ് ഓഡിറ്റ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുന്നതിന് വേണ്ടി ഹയര്‍സെക്കണ്ടറി കണ്ണൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സതിറാണി നേരിട്ടെത്തിയാണ് തെളിവുകള്‍ ശേഖരിച്ചത്. കുട്ടികളില്‍ നിന്ന് വിവിധ മേളകള്‍ക്കായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് 150 രൂപ വീതം പിരിച്ചെടുത്തതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് സതിറാണി സ്‌കൂളിലെത്തി അന്വേഷണം നടത്തിയത്. 


Keywords: Kasaragod-uduma-pta-fund-principal-news-fund-case-investigation




Post a Comment

0 Comments

Top Post Ad

Below Post Ad