Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തേജോവധം ചെയ്തതായി പരാതി


കാസര്‍കോട്: (www.evisionnews.in) മുനിസിപ്പല്‍ 21-വാര്‍ഡ് കൗണ്‍സിലറും ഇപ്പോള്‍ 24-ാം വാര്‍ഡില്‍ (ഖാസിലേന്‍) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം നൈമുന്നിസയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തില്‍ ആക്ഷേപിച്ചതായി പരാതി. വ്യാഴാഴ്ച്ച വൈകുന്നേരം തളങ്കര ദീനാര്‍ നഗറില്‍ നടന്ന എല്‍.ഡി.എഫ് പൊതു യോഗത്തില്‍ നിലവിലെ മുനിസിപ്പല്‍ കൗണ്‍സിലറും 21-ാം വാര്‍ഡില്‍ (ഹൊന്നമൂല) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സുലൈമാന്‍ ഹാജി ബാങ്കോടാണ് ആക്ഷേപിച്ചതെന്നാണ് പരാതി.

മുസ്‌ലിം സമുദായത്തില്‍ ഹനഫി വിഭാഗത്തിലെ അവിവാഹിതയായ തന്നെ തുര്‍ക്കത്തി എന്ന് വിളിച്ചാണ് ആക്ഷേപിച്ചതെന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.

പൊതു ജനമധ്യത്തില്‍ അപമാനിക്കുകയും എന്റെ മതവിഭാഗത്തെ താറടിച്ച് കാണിക്കുകയും അവിവാഹിതയായ തന്നെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ആക്ഷേപിക്കുകയും ചെയ്യുക വഴി എന്റെ തെരഞ്ഞെടുപ്പ് വിജയത്തെ സാരമായി ബാധിക്കുന്ന തരത്തിലാണ് സുലൈമാന്‍ ഹാജി പൊതു യോഗത്തില്‍ പ്രസംഗിച്ചത്. ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ചട്ടവിരുദ്ധവും നീതികേടുമാണ്.

ഇക്കാര്യം പരിശോധിച്ച് സുലൈമാന്‍ ഹാജി ബാങ്കോടിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നൈമുന്നിസ ആവശ്യപ്പെട്ടു.

Keywords: udf-election-najmunnisa

Post a Comment

0 Comments

Top Post Ad

Below Post Ad