Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍ : മുഖ്യമന്ത്രി

election-mission-ommenchandy-error

കോട്ടയം: (www.evisionnews.in)യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം യു.ഡി.എഫിന്റെ ഐക്യമാണ്. ബാര്‍ കോഴക്കേസ് ഒരു തരത്തിലും യു.ഡി.എഫിനെ ബാധിക്കില്ലെന്നും കേസ് മൂര്‍ദ്ധ്യന്യാവസ്ഥയില്‍ നില്‍ക്കുന്ന അരുവിക്കര തിരഞ്ഞെടുപ്പില്‍ പോലും യു.ഡി.എഫ് വിജയം നേടിയതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒറ്റക്കെട്ടായാണ് യു.ഡി.എഫ് പ്രചരണവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്തിയത്. എതിരാളികളുടെ തെറ്റായ പ്രചരണങ്ങളെ നേരിട്ടതും ഒറ്റക്കെട്ടായി നിന്നുതന്നെയാണ്. നിലപാടിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതും. അരുവിക്കരയില്‍ അത് തെളിഞ്ഞതാണ്. ആരോപണങ്ങള്‍ യു.ഡി.എഫിനെ രെു തരത്തിലും ബാധിക്കില്ല. 48മണിക്കൂര്‍ കഴിഞ്ഞാല്‍ അത് മനസ്സിലാകും. ബാര്‍ കോഴക്കേസില്‍ യു.ഡി.എഫിന് ഒരേ അഭിപ്രായമാണ് ഉള്ളത്. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം.മാണി രാജിവക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെ സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ വിലയിരുത്തണം.

keywords: udf-voting-election-mission-ommenchandy-error


Tags

Post a Comment

0 Comments

Top Post Ad

Below Post Ad