Type Here to Get Search Results !

Bottom Ad

ബീഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണല്‍ ഞായറാഴ്ച

seat-election-bihar-cosi

പാറ്റ്‌ന:(www.evisionnews.in) ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിഥിലാഞ്ചല്‍, കോസി, ബംഗാളിനോടു ചേര്‍ന്നുകിടക്കുന്ന സീമാഞ്ചല്‍ പ്രദേശങ്ങളിലെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ജെഡി യുആര്‍ജെഡി കോണ്‍ഗ്രസ് മുന്നണികളുടെ വിശാലമതേതരസഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലാണു പ്രധാന മത്സരം.

57 സീറ്റുകളിലേക്ക് 827 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. ആര്‍ജെഡി പുറത്താക്കിയ മാധേപ്പുര എംപി പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി 40 സീറ്റിലും അസദുദ്ദിന്‍ ഉവൈസി എംപിയുടെ പാര്‍ട്ടിയായ എഐഎംഐഎം ആറു സീറ്റിലും മല്‍സരിക്കുന്നുണ്ട്.
ഒക്‌ടോബര്‍ 12, 16, 28, നവംബര്‍ 1 തീയതികളിലായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും ഘട്ട വോട്ടെടുപ്പ് നടന്നത്. 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 57 ശതമാനവും, 32 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവും 50 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന മൂന്നാം ഘട്ടത്തില്‍ 53 ശതമാനമവും 55 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന നാലാം ഘട്ടത്തില്‍ 58 ശതമാനവുമായിരുന്നു പോളിംഗ്.

243 സീറ്റുകളിലെയും വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും.

keywords: seat-election-bihar-cosi







Tags

Post a Comment

0 Comments

Top Post Ad

Below Post Ad