Type Here to Get Search Results !

Bottom Ad

ഷാറൂഖ് ഖാനെ പിന്തുണച്ച് ശിവസേന

sharooq-super-star-routh

മുംബൈ (www.evisionnews.in): രാജ്യത്ത് വലിയ തോതില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നു എന്ന പരാമര്‍ശത്തിനെതിരെ നിരവധി ഹിന്ദു സംഘടനകളും ബി.ജെ.പി നേതാക്കളും രംഗത്തുവന്നിരിക്കെയാണ് ഷാറൂഖിനെ പിന്തുണച്ച് ശിവസേനയുടെ പ്രതികരണം. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഏറെ സഹിഷ്ണുതയുള്ളവരാണെന്നും ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു. 

ഇത്തരത്തില്‍ പ്രസ്താവന നടത്തിയ ഷാറൂഖ് പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്നായിരുന്നു വി.എച്ച്.പി നേതാവ് സ്വാധി പ്രാചി കഴിഞ്ഞ ദിവസം പറഞ്ഞത്. ഷാറൂഖിന്റെ ആത്മാവ് പാക്കിസ്ഥാനിലും ജീവിക്കുന്നത് ഇന്ത്യയിലുമാണെന്നായിരുന്നു ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ പ്രതികരണം. ഷാറൂഖിനെ പാക് തീവ്രവാദി ഹാഫിസ് സയീദിനോട് ഉപമിച്ചായിരുന്നു ബി.ജെ.പി എം.പി ആദിത്യനാഥ് പ്രതികരിച്ചത്.

എന്നാല്‍ ഇത് ഇന്ത്യയിലെ ആഭ്യന്തരകാര്യമാണെന്നും ഇതിലേയ്ക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കരുതെന്നുമാണ് ശിവസേന ബി.ജെ.പിക്ക് നല്‍കിയ മറുപടി. അതേസമയം ഷാറൂഖ് സൂപ്പര്‍സ്റ്റാറായത് മതത്തെപ്പറ്റി ജനങ്ങള്‍ ചിന്തിക്കാത്തതിനാലാണ് എന്ന ഒളിയമ്പും സഞ്ജയ് റൗത്ത് പ്രയോഗിച്ചിട്ടുണ്ട്. ഷാറൂഖ് ഖാന്‍ ഈ പ്രശ്‌നത്തില്‍ വൈകിയാണ് പ്രതികരിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


Keywords: Kasaragod-news-mp-sharooq-super-star-routh




Post a Comment

0 Comments

Top Post Ad

Below Post Ad