മലപ്പുറം:(www.evisionnews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രസ് എറര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചാവക്കാട് മുതല്‍ വടക്കോട്ട് പല ബൂത്തുകളിലും ഇത് ഉണ്ടായിട്ടുണ്ട്. പുതിയ മെഷീനുകള്‍ സ്ഥാപിച്ച് വോട്ടിംഗ് പുനരാരംഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നൂറോളം വാര്‍ഡുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഇനിയും ആരംഭിച്ചിട്ടില്ല. അതേസമയം സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറോടും എസ്പിയോടുമാണ് വിശദീകരണം ആവശ്യപ്പെട്ടത്. വോട്ടിംഗ് യന്ത്രത്തില്‍ പേപ്പര്‍ തിരുകുകയും സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ സ്വാഭാവികം മാത്രമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അട്ടിമറി നീക്കമെന്ന് സംശയിക്കാവുന്ന റിപ്പോര്‍ട്ടുകളൊന്നും ഇല്ലെന്നും കളക്ടര്‍ പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയ സംഭവം അതീവഗൗരവകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആശങ്ക അറിയിച്ചു.അതേസമയം സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. സംഭവം ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ മലപ്പുറം ജില്ലയില്‍ വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായ സംഭവത്തില്‍ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടിംഗ് യന്ത്രം കേടായ സംഭവം അതീവ ഗൗരവകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വോട്ട് തടസ്സപ്പെട്ടയിടങ്ങളില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വോട്ടിംഗ് യന്ത്രം തകരാറിലായത് അന്വേഷിക്കണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ആസൂത്രിതം എന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വോട്ടര്‍മാര്‍ക്ക് നഷ്ടപ്പെട്ട സമയം അധികമായി അനുവദിക്കണം എന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ സംബന്ധിച്ചതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആശങ്ക അറിയിച്ചു. എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നല്‍കണമെന്നും വി എം സുധീരന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
keywords: election-malappuram-seat-commission-district-cpm-voting

Post a Comment
0 Comments