കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്. അതിയാമ്പൂര്‍ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.എം.പി ജില്ലാ സെക്രട്ടറിയുമായ ബി. സുകുമാരന്റെ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ അക്രമമുണ്ടായത്.
ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ബൈക്കിലും കാറിലുമായെത്തിയ സംഘം കരിങ്കല്‍ ചീളുകള്‍ കൊണ്ട് വീടിന് നേരെ എറിയുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഈ മേഖലയുണ്ടായ വാക്കുതര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് അക്രമമെന്ന് സംശയിക്കുന്നു. യു.ഡി.എഫ് നേതാക്കളായ അഡ്വ. എം.സി ജോസ്, എ.വി രാമകൃഷ്ണന്‍, വി.കെ രവീന്ദ്രന്‍, വി. കമ്മാരന്‍, സി.വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Keywords: Kasaragod-news-attack-against-house-kanhangad-municipality

Post a Comment
0 Comments