Type Here to Get Search Results !

Bottom Ad

ജല സംരക്ഷണ സെമിനാര്‍ ശ്രദ്ദേയമായി

തളങ്കര:(www.evisionnews.in) മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സീനിയര്‍ സെക്കണ്ടറി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥി സംഘടന മെഹ്ഫില്‍ സംഘടിപ്പിച്ച ജലസംരക്ഷണ സെമിനാര്‍ ശ്രദ്ദേയമായി. സേവ് വാട്ടര്‍, സെക്യൂര്‍ ദ ഫ്യൂച്ചര്‍ എന്ന പ്രമേയത്തില്‍ നടത്തിയ സെമിനാറിന്റെ ആദ്യ സെഷനില്‍ അന്‍വര്‍ അബ്ദുള്ള ഹുദവി പ്രാര്‍ത്ഥന നടത്തി. അബ്ദു സമദ് ഹുദവി അധ്യക്ഷത വഹിച്ചു. വൈ.പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി ഉദ്ഘാടനം ചെയ്തു. രണ്ടാം സെഷനില്‍ മെഹ്ഫില്‍ പ്രസിഡന്റ് നൗഫല്‍ വിട്ട്‌ള സ്വാഗതം പറഞ്ഞു. ജല സംരക്ഷണത്തിന്റെ ഇസ്ലാമിക മാനം എന്ന വിഷയത്തില്‍ ഫവാസ് ഉളിയത്തടുക്കയും ജല സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ മിസ്ഹബ് ചെര്‍ക്കളയും ജലസംരക്ഷണം നിയന്ത്രണ വിധേയം എന്ന വിഷയത്തില്‍ അബ്ദു സമദ് പുളിക്കൂറും പ്രബന്ധം അവതരിപ്പിച്ചു. റാഷിദ് കുണിയ നന്ദി പറഞ്ഞു.

keywords : kasragod-thalangara-malik-deenar-islamic-academy-save-water-seminar

Post a Comment

0 Comments

Top Post Ad

Below Post Ad