Type Here to Get Search Results !

Bottom Ad

എന്‍മകജെയിലെ സംഘട്ടനം; 19 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക (www.evisionnews.in): തെരഞ്ഞെടുപ്പ് ദിവസം എന്‍മകജെയിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 19 പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. യു.ഡി.എഫ് പ്രവര്‍ത്തകനായ ജംഷീറിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭട്ട് ഷെട്ടി, പ്രവര്‍ത്തകരായ ഗഗന്‍ദീപ്, ഗണേഷ് ഷെട്ടി, ശരണ്‍ ദീപ്, സുരേഷ്, സുധാകരന്‍, കാര്‍ത്തിക് തുടങ്ങിയ എട്ട് പേര്‍ക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകന്‍ ശരണ്‍ ദീപിന്റെ പരാതിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരായ ഷാഫി, ഉമ്മര്‍, ഇര്‍ഷാദ്, മുഹമ്മദ് മുസ്തഫ, ആരിഫ്, ഷരീഫ്, ജംഷീദ് തുടങ്ങിയ 11 പേര്‍ക്കെതിരെയുമാണ് കേസ്.


Keywords: Kasaragod-news-badiyadukka-news-jamsheed-udf-bjp-conflict

Post a Comment

0 Comments

Top Post Ad

Below Post Ad