കൊല്ലം (www.evisionnews.in): മൊബൈല്‍ സിംകാര്‍ഡ് ഒടിഞ്ഞു പോയതിന് ഭര്‍ത്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് മനംനൊന്ത് ഭാര്യ ജീവനൊടുക്കി. അഞ്ചാലുംമൂട് മുരുന്തല്‍ കുപ്പണ സ്വദേശിനി സന്ധ്യ(27) യാണ് മരിച്ചത്.
പുതിയതായി ഭര്‍ത്താവ് വാങ്ങിയ മൊബൈല്‍ ഫോണില്‍ സന്ധ്യ സിംകാര്‍ഡ് ഇടുന്നതിനിടയില്‍ കാര്‍ഡ് ഒടിഞ്ഞുപോയി. ഇതേതുടര്‍ന്ന് ഭര്‍ത്താവ് വഴക്കുപറഞ്ഞിരുന്നു. ഇത് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച സന്ധ്യ ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ മുറി തുറന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
Keyword: Kerala-kollam-news-mobile-sim-card-kuppana-husband-hospital

Post a Comment
0 Comments