മംഗളൂരു:(www.evisionnews.in) മംഗളൂരുവിനെ നടുക്കിയ ഇരട്ട കൊലയെത്തുടര്‍ന്ന് ജയിലിനുള്ളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കഠാരയും കത്തിയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന സ്റ്റൗവും മുളക് പൊടിയുമടങ്ങിയ പയ്ക്കറ്റുകളും കണ്ടെത്തിയതില്‍ പെടും.
നവംബര്‍ രണ്ടിന് ജയിലില്‍ നടന്ന ഏറ്റുമുട്ടലില്‍ അധോലോക സംഘാങ്ങളായ മദൂര്‍ ഇസുബു(42), കൂട്ടാളിയായ ഗണേഷ് ഷെട്ടി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
മൂര്‍ച്ചയേറിയ മാരകായുധങ്ങളുടെ പ്രയോഗത്തെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്. ഇരട്ടക്കൊലയും ബന്ധപ്പെട്ട് തടവുകാരായ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയാണ് റെയ്ഡ് നടന്നത്. 16 മൊബൈല്‍ ഫോണുകളും ആറ് സിംകാര്‍ഡുകളും മെമ്മറി കാര്‍ഡുകളും മൊബൈല്‍ ചാര്‍ജറും വൈദൃുതി വയറുകള്‍, കട്ടിംഗ്പ്ലയര്‍, ഇസ്തിരിപ്പെട്ടിയുടെ വയറും കണ്ടെത്തിയവയില്‍പെടും. ജയിലിലെ പലയിടങ്ങളിലും ഒളിപ്പിച്ചു വെച്ചവയാണിത്
ചില ബാഹ്യ ശക്തികളാണ് ജയിലിനുള്ളിലെ അസൂത്രിതമായ ഏറ്റുമുട്ടലും കൊലയും നടത്തിയതെന്ന് ക്രമസമാധാനച്ചുമതലയുള്ള ഏ.ഡി.ജി.പി അലോക് മോഹന്‍ അറിയിച്ചു.
അതിനിടെ ജയിലിന്റെ പ്രത്യേക സുരക്ഷിതത്വത്തിനായി കര്‍ണ്ണാടക വ്യവസായ സംരക്ഷണ സേനയെ സര്‍ക്കാര്‍ നിയോഗിച്ചു.
keywords: mobile-wire-mangaluru-enquiry-rapid-phone

Post a Comment
0 Comments