മലപ്പുറം (www.evisionews.in): തദ്ദേശ ഭരണതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. ഇതു മൂലം 207 ബൂത്തുകളിലെ പോളിംഗ് തടസപ്പെട്ടു. തൃശൂരില്‍ 30ലേറെ ബൂത്തുകളിലാണ് അട്ടിമറി ശ്രമം കണ്ടെത്തിയത്.
കേരളചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കലാണ് ഇതിന് പിന്നിലെന്ന് സംശയം പ്രകടിപ്പിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ജില്ലാ കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വോട്ടിംഗ് തടസപ്പെട്ട ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയതായും കണ്ടെത്തി. സെല്ലോ ടാപ്പുകളും സ്റ്റിക്കറുകളും വോട്ടിംഗ് യന്ത്രത്തില്‍ പതിച്ച നിലയിലുണ്ട്. മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിലാണ് തെരഞ്ഞെടുപ്പ് അട്ടിമറി നടന്നത്. ഇത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തട്ടെ എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതിന്മേല്‍ ശക്തമായ അന്വേഷണം നടത്തണമെന്നും മുസ്്‌ലിം ലീഗ് നേതാക്കളായ കെപിഎ മജീദും കെഎന്‍എ ഖാദറും ആവശ്യപ്പെട്ടു. വോട്ടിംഗിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയതിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്ന് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.
Keywords: Kerala-news-collector-votting-booth-poling-election-commission

Post a Comment
0 Comments