തൃശൂര്‍: (www.evisionnews.in) തൃശൂര്‍ പുതുക്കാട് നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ വയലിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. എഴുപേര്‍ വാഹനത്തിലുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ രണ്ടുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞാണ് അപകടം.
വിദേശത്തുനിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയ ഇസ്മയിലിനെ സ്വീകരിക്കാനെത്തിയ സംഘം എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. ഇസ്മായില്‍, ഭാര്യ ഹവ്വ, ഉമ്മ, മകന്‍ എന്നിവരാണ് മരിച്ചത്. എട്ട് വയസുകാരന്‍ ഇജാസാണ് ആശുപത്രിലുള്ളത്. ഒന്നരമണിക്കൂറിലധികം നേരം കഷ്ടപ്പെട്ടാണ് വാന്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിച്ചത്. പുലര്‍ച്ചയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപോയതോ കാര്‍ നിയന്ത്രണം വിട്ടോ ആണ് അപകടം ഉണ്ടായത് എന്നാണ് നിഗമനം.
keywords : trissur-sumo-van-water-pond-accident-five-deth

Post a Comment
0 Comments