Type Here to Get Search Results !

Bottom Ad

എന്റെ വിവാഹത്തിന്റെ തീയതി പറഞ്ഞിരുന്നെങ്കില്‍ എനിക്കും കൂടി ഒരുങ്ങാമായിരുന്നു: യുവരാജ് സിംഗ്


ന്യൂഡല്‍ഹി:(www.evisionnews.in)തന്റെ വിവാഹ വാര്‍ത്തകളെ പരിഹസിച്ച് ക്രിക്കറ്റ് താരം യുവരാജ് സിംഗ് രംഗത്ത്. എന്റെ വിവാഹത്തിന്റെ സ്ഥലവും മാസവും മീഡിയകള്‍ തീരുമാനിച്ചു. ഇനി ആ തീയതി കൂടി പറഞ്ഞിരുന്നെങ്കില്‍ തനിക്ക് ഒരുങ്ങാമായിരുന്നു എന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മീഡിയകളെ പരിഹസിച്ചത്.
യുവരാജ് സിംഗ് മോഡലും നടിയുമായ ഹസെല്‍ കീച്ചുമായി വിവാഹം കഴിക്കാന്‍ പോകുന്നു എന്ന മാധ്യമങ്ങളുടെ ഗോസിപ്പ് വാര്‍ത്തയ്ക്ക് മറുപടി നല്‍കുകയായിരുന്നു യുവരാജ്. ഹര്‍ഭജന്‍ സിംഗിന്റെ വിവാഹത്തോട് അനുബന്ധിച്ച് യുവരാജ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ആധാരം.
ഇനി ദൂസര എറിയരുത് എന്നായിരുന്നു യുവരാജ് ഹര്‍ഭജന്റെ വിവാഹത്തോട് അനുബന്ധിച്ച് നല്‍കിയ ട്വീറ്റ്. തുടര്‍ന്ന് നിങ്ങള്‍ ലൈനില്‍ എത്തി സ്‌ട്രെറ്റ് ഡ്രൈവ് കളിക്കണമെന്ന് ഹര്‍ഭജനും ട്വീറ്റ് ചെയ്തു. യുവി ഇതിനും മറുപടി നല്‍കി. ദീപാവലിയോടെ താനും സ്‌ട്രെറ്റ് ഡ്രൈവ് കളിച്ച് തുടങ്ങുമെന്നായിരുന്നു യുവിയുടെ ട്വീറ്റ്.

ഇതോടെ യുവരാജും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് മാധ്യമങ്ങള്‍ ആഘോഷിച്ചു. യുവരാജ് സിംഗ് മോഡലും നടിയുമായ ഹസെല്‍ കീച്ചുമായി അടുപ്പത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നു. ഇത് കൂട്ടി ചേര്‍ത്താണ് മാധ്യമങ്ങള്‍ വിവാഹ വാര്‍ത്ത ആഘോഷമാക്കിയത്. വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെ യുവരാജ് തന്നെ എല്ലാവരുടെയും നാവടപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad