സാന്‍ഫ്രാന്‍സിസ്‌കോ:(www.evisionnews.in)കമ്പനിയുടെ വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടായതിനെ തുടര്‍ന്ന് ഫേസ്‌ബുക്കിന്റെ ഓഹരിവിലയില്‍ വന്‍കുതിപ്പ്. എക്കാലത്തെയും റെക്കോഡ് ഭേദിച്ച്ഓഹരിവില 109.34 ഡോളറിലെത്തി. അഞ്ചു ശതമാനം ഉയര്‍ന്നാണ് ഇത്.
മൊബൈല്‍ ആപ്പും പുതിയ പരസ്യ പരീക്ഷണങ്ങളുമാണ് നേട്ടമുണ്ടാക്കാന്‍ ഫേസ്‌ബുക്കിന് തുണയായത്. കഴിഞ്ഞമാസം അവസാനിച്ച പാദത്തില്‍ 40.5 ശതമാനം വര്‍ദ്ധനയായിരുന്നു കമ്പനിയുടെ വരുമാനത്തില്‍ ഉണ്ടായത്. പരസ്യവരുമാനത്തില്‍ 45.4 ശതമാനം ആയിരുന്നു വര്‍ദ്ധന. ഇതോടെ പരസ്യവരുമാനം 430 കോടി ഡോളറായി.
മൊബൈല്‍ പരസ്യം വഴിയുള്ള വരുമാനം 78 ശതമാനമായും ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 66 ശതമാനമായിരുന്നു മൊബൈല്‍ പരസ്യം വഴി ലഭിച്ച വരുമാനം.

Post a Comment
0 Comments