പാലക്കാട് (www.evisionnews.in): മലപ്പുറം ജില്ലയിലെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ ഒമ്പത് ബൂത്തുകളിലും റീപോളിംഗ് തുടങ്ങി. കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് റീ പോളിംഗ് നടത്തുന്നത്.
മലപ്പുറം ജില്ലയിലെ ചെറുകാവ്, ചേലമ്പ്ര, പോരൂര്‍, പാണ്ടിക്കാട്, കരുളാഴി, ചീക്കോട്, ആലിപറമ്പ്, മേലാറ്റൂര്‍, നിറമരുതൂര്‍, വെട്ടം, തവനൂര്‍, മാറഞ്ചേരി, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ്. റീ പോളിംഗ് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തുമെന്നും കര്‍ശനസുരക്ഷയൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ , ചേലക്കര പഞ്ചായത്തിലെ രണ്ട് ബൂത്തുകളിലും തിരുവില്ലാമല, പഴയന്നൂര്‍, ഏങ്ങണ്ടിയൂര്‍, കയ്പമംഗലം, അന്നമനട പഞ്ചായത്തിലെ ഓരോ ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുന്നത്.
അതിനിടെ, മലപ്പുറത്ത് രണ്ട് റീപോളിംഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. കോട്ടേപ്പാടം, വെളിയങ്കോട് എന്നിവിടങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. തൃശൂര്‍ കയ്പമംഗലം നാലാം വാര്‍ഡിലും മെഷീന്‍ തകരാറിലായി. 60 പേര്‍ വോട്ടുചെയ്ത ശേഷമാണ് തകരാറിലായത്.
Keywords: Kasaragod-news-repoling-news-voting-machine-malappuram-trisur

Post a Comment
0 Comments