ന്യൂഡല്‍ഹി (www.evisionnews.in): ഇന്തോനേഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഡല്‍ഹിയിലെത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഛോട്ടാരാജനെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പുലര്‍ച്ചെ 5.30ന് പാലം എയര്‍പോര്‍ട്ടിലെത്തിയ രാജനെ പിന്നീട് സി.ബി.ഐ ഹെഡ്ക്വാട്ടേഴ്‌സിലേക്കു കൊണ്ടുപോയി. അദ്ദേഹത്തെ ഉടനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്ന് സി.ബി.ഐ ഉറവിടങ്ങള്‍ പറയുന്നു.
സി.ബി.ഐ ഹെഡ്ക്വാട്ടേഴ്‌സിലേക്കുള്ള എല്ലാ പാതകളും ദല്‍ഹി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സി.ഐ.എസ്.എഫ് സെക്യൂരിറ്റി ശക്തമാക്കിയിട്ടുണ്ട്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ബാലി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അടച്ചിട്ടതിനെ തുടര്‍ന്നാണ് ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നത് വൈകിയത്. എയര്‍പോര്‍ട്ട് തുറക്കുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ആരംഭിക്കുകയായിരുന്നു.
20 കൊലക്കേസുകള്‍ ഉള്‍പ്പെടെ 70 കേസുകളാണ് രാജനെതിരെ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം തീവ്രവാദ നിരോധന നിയമപ്രകാരമുള്ളതാണ്. രാജനെതിരായ ഇന്ത്യയിലുള്ള എല്ലാ കേസുകളുടെ അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിലെ ഒരു വിഭാഗത്തിന് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും അതിനാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും ഛോട്ടാ രാജന്‍ പറഞ്ഞിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇനി ഛോട്ടാ രാജനെ മുംബൈ പോലീസിനു കൈമാറേണ്ടതില്ല.
Keywords; Newdelhi-news-chotta-rajan-started-security

Post a Comment
0 Comments