തിരുവനന്തപുരം: (www.evisionnews.in) എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കി. ഡിജിപിയുടെ ശുപാര്‍ശ ചെന്നിത്തല അംഗീകരിച്ചു. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്നു നീക്കാന്‍ തീരുമാനിച്ചശേഷം തിരുവനന്തപുരത്ത് ജീവനക്കാരെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രസംഗിച്ചുവെന്നാണ് പരാതി. ഇത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ചുമതലപ്പെടുത്തി. എഡിജിപി രാജേഷ് ദിവാന്‍ നടത്തിയ അന്വേഷണത്തില്‍ തച്ചങ്കരി അച്ചടക്കം ലംഘിച്ചുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തു കൊണ്ട് ഫയല്‍ ആഭ്യന്തരമന്ത്രിക്കു കൈമാറി. ഇതിനാണ് ആഭ്യന്തരമന്ത്രി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്.
Keywords: trivandrum-tomin-thachankary

Post a Comment
0 Comments