Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് പച്ചക്കറി വില പൊള്ളുന്നു: തക്കാളിക്ക് വില നാലിരട്ടിയിലേറെ കൂടി


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ചതാണു പല ഇനങ്ങളുടെയും വില മൂന്നിരട്ടിയിലേറെ കൂടാന്‍ കാരണം. ഒരു മാസം മുമ്പ് 30 രൂപയുണ്ടായിരുന്ന ഒരു കിലോ ബീന്‍സിന് 100 രൂപയാണു വില. തക്കാളിക്ക് വില നാലിരട്ടിയിലേറെ കൂടി. 

പയറിന് രണ്ടു മാസം മുമ്പ് വരെ കിലോയ്ക്ക് 60 രൂപയായിരുന്നു. ഇപ്പോള്‍ 120 രൂപയായി. ബീന്‍സ് വില 30 നിന്ന് 100 രൂപയായി. വെണ്ടക്കായ്ക്ക് 15 എന്നത് 60 രൂപയായി കുതിച്ചു. തക്കാളി വിലയാണ് ഏറെ വര്‍ധിച്ചത്. കിലോയ്ക്ക് 15 രൂപയായിരുന്ന വില ഇന്ന് 70 രൂപയിലെത്തി നില്‍ക്കുന്നു. വെള്ളരി, ഉരുളക്കിഴങ്ങ്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവയുടെ വിലയും രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിച്ചു. വില വര്‍ധന സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളംതെറ്റിച്ചിരിക്കുകയാണ്. 

തമിഴ്‌നാട്ടിലെ വിളനാശം മൂലം റോക്കറേറ്റിയ വില ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണു കച്ചവടക്കാര്‍ പറയുന്നത്.


Keywords: Kerala-news-vegetable-news-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad