Type Here to Get Search Results !

Bottom Ad

തളർന്നുപോയ പിതാവിനെ പോറ്റുന്നത് ഏഴ്‌ വയസ്സുകാരൻ


തളർന്നു കിടക്കുന്ന തന്റെ പിതാവിനെ കഴിഞ്ഞ ഒരു വർഷത്തോളമായി സംരക്ഷിക്കുകയാണ് ഈ ഏഴു വയസ്സുകാരൻ. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഗൈചൗവിലാണ് ഔ യാംഗ്‌ലിൻ എന്ന കുട്ടി ഒറ്റയ്ക്ക് കട്ടിലിൽ തളർന്നു കിടക്കുന്ന പിതാവിനെ പരിചരിക്കുന്നത്.

2013ൽ പണിതീരാത്ത തന്റെ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് ഔ യാംഗ്‌ലിന്റെ അച്ഛൻ ഔ ടോങ്മിങ് വീണത്. നട്ടെല്ലിനു സാരമായി പരുക്കേറ്റ ടോങ്മിങ് അന്നു മുതൽ അരയ്ക്കു താഴെ തളർന്നു കിടക്കുകയാണ്. ചികിൽസയ്ക്കായി കുടുംബം സ്വരുക്കൂട്ടിയ പണം മുഴുവൻ ചിലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വർഷം മുൻപ് ഔ യാംഗ്‌ലിന്റെ അമ്മ മൂന്നു വയസ്സുള്ള സഹോദരിയേയുംകൊണ്ട് പോയി. അന്നു തുടങ്ങി അച്ഛന്റെ ശുശ്രൂഷ സ്വയം ഏറ്റെടുത്തതാണ് ഈ ഏഴു വയസ്സുകാരൻ.

വെളുപ്പിനെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത്, പിതാവിനു വാരി കൊടുത്തിട്ടാണ് ഔ യാംഗ്‌ലിൻ സ്കൂളിൽ പോകുന്നത്. ഉച്ചയ്ക്ക് ഓടി വന്ന് അച്ഛനു ഭക്ഷണം കൊടുത്തിട്ട് ഔ യാംഗ്‌ലിൻ വീണ്ടും പോകും. സ്കൂൾ വിട്ടുകഴിഞ്ഞ് ആക്രി പെറുക്കിയാണ് ഔ യാംഗ്‌ലിൻ അന്നത്തേക്കുള്ള വകയുണ്ടാക്കുന്നത്. പക്ഷേ തന്റെ പ്രായത്തിലുള്ള കുട്ടികൾ കളിക്കുന്നത് കാണുമ്പോഴും അവനു അച്ഛനു മരുന്നു മേടിക്കാനുള്ള കാശുണ്ടാക്കണമെന്നാണ് ആഗ്രഹം.

Keywords: china-the-love-btwn-father-and-son

Post a Comment

0 Comments

Top Post Ad

Below Post Ad