ഉദുമ (www.evisionnews.in) : തലവേദനയെ തുടര്‍ന്ന് ക്ലാസ്സ് റൂമില്‍ ഉറങ്ങിപ്പോയ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ക്ലാസ് റൂമില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍ സ്ഥലം വിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി.
ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി തലവേദനയെ തുടര്‍ന്ന് വെളളിയാഴ്ച ക്ലാസ്സില്‍ ഉറങ്ങിപ്പോയിരുന്നു. ഇത് ശ്രദ്ധിക്കാതെ സ്‌കൂള്‍ പൂട്ടി അധികൃതര്‍ സ്ഥലം വിടുകയും രണ്ട് മണിക്കൂറോളം ക്ലാസ്സ് റൂമില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനി വൈകുന്നേരം 6 മണിയോടെ ഉണര്‍ന്ന് ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളിലെത്തി അധ്യാപകരെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തിറക്കിയത്.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് ചൊവ്വാഴ്ച രാവിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉദുമ ടൗണില്‍ നിന്നും പ്രകടനം നടത്തിയത്.
വിദ്യാര്‍ത്ഥിനിയെ പൂട്ടിയിട്ട സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി എടുക്കുക, പി.ടി.എ കമ്മിററിയുടെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക, അനധികൃതമായി വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുത്ത തുക തിരിച്ചു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം.
Keywords: uduma-student-slept-in-classromm-locked-protest

Post a Comment
0 Comments