Type Here to Get Search Results !

Bottom Ad

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം നാളെ


കാസര്‍കോട്: (www.evisionnews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെണ്ണല്‍ജോലിക്കായി നിയമനം ലഭിച്ച കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്കുളള പരിശീലനം ബുധനാഴ്ച്ച കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ സെമിനാര്‍ ഹാളില്‍ നടക്കും. മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളിലെയും കാസര്‍കോട് മുനിസ്സിപ്പാലിറ്റിയുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം അഞ്ചിന് രാവിലെ 10 മണിക്കും കാഞ്ഞങ്ങാട്, പരപ്പ, നിലേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലെയും നീലേശ്വരം, കാഞ്ഞങ്ങാട് മുനിസ്സിപ്പാലിറ്റികളുടെയും പരിധിയില്‍ വരുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം അഞ്ചിന് ഉച്ചക്ക് ശേഷം രണ്ട് മണിക്കും നടക്കും. പരിശീലനത്തില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. ഇന്ന് (04) ഇതേ സ്ഥലത്ത് നടത്താനിരുന്ന പരിശീലന പരിപാടി മാറ്റിവെച്ചതാണ്. 

Keywords: kasaragod-vote-counting-wednesday

Post a Comment

0 Comments

Top Post Ad

Below Post Ad