Type Here to Get Search Results !

Bottom Ad

വണ്‍ പ്ലസ് 2 വിന്റെ ഓപ്പണ്‍ സെയില്‍ ഇന്നുമുതല്‍


ന്യൂദല്‍ഹി:(www.evisionnews.in) വണ്‍ പ്ലസ് വണ്ണിന്റെ വിജയത്തിന് ശേഷം വിപണിയിലെത്തിയ വണ്‍ പ്ലസ് 2 വിനെ കുറിച്ചും മികച്ച പ്രതികരണമായിരുന്നു ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. വണ്‍ പ്ലസ് 2 വിന്റെ ഓപ്പണ്‍ സെയില്‍ ഇന്നു മുതല്‍ ആരംഭിച്ചിരിക്കുകയാണ്. 3 ദിവസമാണ് ഓപ്പണ്‍ സെയില്‍ ഉണ്ടായിരിക്കുക. 


നവംബര്‍ 27 വരെ ഇത് തുടരും. പ്രീ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സ്വന്തമാക്കാം. ഇ- കൊമേഴ്‌സ് സൈറ്റായ ആമസോണ്‍ ആണ് ഫോണ്‍ ലഭ്യമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോണ്‍ വിപണിയിലെത്തിയത്. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 വി2 വണ്‍ പ്രൊസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 13 മെഗാപിക്‌സല്‍ ആണ് പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. 64 ജിബി മോഡലിന് 24,999 രൂപയാണ് വില. 

Post a Comment

0 Comments

Top Post Ad

Below Post Ad