Type Here to Get Search Results !

Bottom Ad

വയനാട്ടില്‍ ഡിസിസി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് നേരെ കരിഓയില്‍ പ്രയോഗം

വയനാട്: (www.evisionnews.in)വയനാട് ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി സംഘം നടത്തിയ തെളിവെടുപ്പിനിടെ സംഘര്‍ഷം. നേതാക്കള്‍ക്ക് നേരെ കരിഓയില്‍ ഒഴിച്ചു. ഡിസിസി സെക്രട്ടറി സില്‍വി തോമസ് അടക്കമുളളവര്‍ക്ക് നേരെയാണ് കരിഓയില്‍ ഒഴിച്ചത്.
ആത്മഹത്യ ചെയ്ത ഡിസിസി സെക്രട്ടറി പിവി ജോണിന്റെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള നേതാക്കള്‍ക്ക് നേരെയാണ് കരിഓയില്‍ പ്രയോഗമുണ്ടായത്.
നേരത്തെ തെളിവെടുക്കാനെത്തിയ കെപിസിസി സംഘത്തിന് ജോണിന്റെ ഭാര്യ മറിയാമ്മ പരാതി നല്‍കിയിരുന്നു. ഡിസിസി പ്രസിഡന്റ് കെഎല്‍ പൗലോസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പോയി ചത്തൂടെ എന്ന് പൗലോസ് ചോദിച്ചതായി മറിയാമ്മ പരാതിയില്‍ പറയുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad