Type Here to Get Search Results !

Bottom Ad

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ നാമകരണം: ഔദ്യോഗിക പ്രഖ്യാപനം 15ന്


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയെ ശ്രീനാരായണഗുരു സര്‍വകലാശാലയായി കേന്ദ്ര സര്‍ക്കാര്‍ നാമകരണം ചെയ്യും. ഡിസംബര്‍ 15നു കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക പ്രഖ്യാപനം നടത്തും. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനത്തിനു ശ്രീനാരായണ ഗുരുവിന്റെ പേരിടുന്നത്. കേന്ദ്ര സര്‍വകലാശാലയില്‍ അയ്യന്‍കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ പ്രഖ്യാപനവും ഉടനുണ്ടാകും. രാജ്യത്തെ 39 കേന്ദ്ര സര്‍വകലാശാലകളില്‍ 18 എണ്ണം ദേശീയ നേതാക്കളുടെ പേരിലാണ്.

Keywords: kasaragod-central-university-named-as-shree-narayana-guru-university

Post a Comment

0 Comments

Top Post Ad

Below Post Ad