Type Here to Get Search Results !

Bottom Ad

സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് തുടക്കമായി

evisionnews

നീലേശ്വരം: (www.evisionnews.in) നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും സ്വച്ഛ്ഭാരത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ നേതൃത്വത്തില്‍ ഉറവിട മാലിന്യം സംസ്‌കരിക്കുന്നതിനുളള പ്രചരണ പരിപാടികള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനുളളില്‍ ബ്ലോക്ക് പരിധിയിലെ മുഴുവന്‍ വീടുകളിലും ഗൃഹമാലിന്യം സംസ്‌കരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം . 

ആദ്യഘട്ടത്തില്‍ 65 മഹിളാ പ്രധാന്‍ ഏജന്റുമാരുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ 15000 വീടുകളില്‍ ബോധവത്കരണ പ്രവര്‍ത്തനം നടത്തും വീടുകളില്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിച്ച് ഗാര്‍ഹിക മാലിന്യം പൂര്‍ണ്ണമായും സംസ്‌കരിക്കുകയും അത് വഴി ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെ ശുചിത്വ ബ്ലോക്ക് ആക്കി മാറ്റുന്നതിനുളള യജ്ഞവും ഇതിന്റെ ഭാഗമായി നടത്തും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്കുളള പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ സേവിംഗ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍ , എം. മാധവന്‍ നമ്പ്യാര്‍, ബിജുകുമാര്‍ , സി.കൃഷ്ണന്‍ നായര്‍ എന്നിവര്‍ ക്ലാസെടുത്തു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വി. സുകുമാരന്‍. ജോയിന്റ് ബി.ഡി.ഒ പി.എം. അമ്പു , ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.വി. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: 

Post a Comment

0 Comments

Top Post Ad

Below Post Ad