മംഗളൂരു: (www.evisionnews.in) എസ്ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) വര്‍ഗീയ പാര്‍ട്ടി തന്നെയാണെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അഡ്-ഹോഖ് പ്രസിഡന്റുമായ ഇബ്രാഹിം കോടിച്ചാല്‍. എസ്ഡിപിഐ ഒരു വര്‍ഗീയ സംഘടനയാണ്. രാഷ്ട്രീയ പാര്‍ട്ടിയായി തുടങ്ങി വര്‍ഗീയ സംഘടനയായി മാറുകയായിരുന്നു അത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയും സംഘപരിവാറും ദക്ഷിണകര്‍ണാടക ജില്ലയിലെ സൈ്വര്യ ജീവിതം വര്‍ഗീയതയിളക്കിവിട്ട് തല്ലിക്കെടുത്തിയ ശേഷം പരസ്പരം കുറ്റാരോപണം നടത്തുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വര്‍ഗീയ ശക്തികളുടെ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയ സമൂഹ്യസംഘടന നേതാക്കള്‍ ബോധവാന്മാരാകണം. ഇവരുടെ പ്രകോപനപരവും വൈകാരികവുമായ പ്രസംഗങ്ങളും പ്രചാരണങ്ങളും അവസാനിപ്പിക്കാന്‍ മതസൗഹാര്‍ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്നും ഇബ്രാഹിം കോടിച്ചാല്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈ.പ്രസി. കെബി ബലരാജ് റൈ, ശശിധര്‍ ഹെഗ്‌ഡെ, മഹിള കോണ്‍ഗ്രസ് മമത ഗട്ടി, പത്മനാഭ നരിങ്കന, മിഥുന്‍ റൈ എന്നിവര്‍ സന്നിഹിതരായിരുന്നു.
Keywords: mangaluru-sdpi-promots-violence-ibrahim-kodichal

Post a Comment
0 Comments