മുംബൈ: (www.evisionnews.in)ഒമ്പതു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളമായി നിരന്തരം പീഡിപ്പിച്ച മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭയന്ദറിലെ പ്രാഥമിക സ്‌കൂളിലെ അധ്യാപകരായ സഞ്ജയ് പാട്ടീല്‍ (47), നിലേഷ് ബോയിര്‍(47) ജിതേന്ദ്ര യാദവ്(23) എന്നിവരെ പോലിസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. 2014 മുതല്‍ മൂന്നു അധ്യാപകരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് വിളിച്ചു വരുത്തി മിക്ക ദിവസങ്ങളിലും ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പോലിസിനോട് വെളിപ്പെടുത്തി. സംഭവം പുറത്ത് പറയാതിരിക്കാന്‍ അധ്യാപകര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചിരുന്നു. മനംമടുത്ത പെണ്‍കുട്ടി രക്ഷിതാക്കളോട് സംഭവം തുറന്ന് പറയുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Post a Comment
0 Comments