Type Here to Get Search Results !

Bottom Ad

അച്ചായന്റെ പെണ്‍വാണിഭം രജതജൂബിലി പിന്നിട്ടു; കൊടിയേറ്റം കാഞ്ഞങ്ങാട്ട്


കാഞ്ഞങ്ങാട്: (www.evisionnews.in) ഓണ്‍ ലൈന്‍ പെണ്‍വാണിഭക്കേസില്‍ കൊച്ചിയില്‍ പിടിയിലായ അച്ചായനെന്ന ജോഷി പെണ്‍വാണിഭരംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട കുപ്രസിദ്ധിയുടെ റെക്കോര്‍ഡ്. രണ്ട് പതിറ്റാണ്ട് മുമ്പ് കാഞ്ഞങ്ങാട് ടൗണ്‍ കേന്ദ്രീകരിച്ചാണ് ജോഷി പെണ്‍വാണിഭത്തിന്റെ സാധ്യതകള്‍ രുചിച്ചറിഞ്ഞത്. 

കോട്ടച്ചേരിയിലെ ലാവണ്യ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് ജോഷിയാണ്. അന്ന് പോലീസിന്റെ പിടിയിലായ ജോഷി ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷ മാണ് പെണ്‍വാണിഭ നെറ്റ്‌വര്‍ക്ക് നാട്ടിലും മറുനാട്ടിലും കടലിനക്കരും വിരച്ചത്. 

എന്നാല്‍ അപ്പന്റെ പണി ഇപ്പോള്‍ മകന്‍ ഏറ്റെടുത്തുവെന്ന പ്രത്യേകതയുമുണ്ട്. ജോഷി മാംസക്കച്ചവടത്തിന് കൂട്ടികൊടുത്തവരുടെ കണക്ക് 1000 കവിയുമെന്നാണ് പോലീസ് കിട്ടിയ വിവരങ്ങള്‍. 

ബിക്കിനി മോഡലായും ടോപ്‌ലെസ്സായും മാധ്യമങ്ങളില്‍ രശ്മി ആര്‍.നായരും ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനും കാസര്‍കോട് സ്വദേശിയും കുപ്രസിദ്ധ ക്രിമിനലുമായ അക്ബറെന്ന അബ്ദുള്‍ ഖാദറും ചേര്‍ന്നപ്പോള്‍ ഇവര്‍ കൊച്ചിയെ നഗരത്തെ മറ്റൊരു രതി സാമ്രാജ്യമാക്കി മാറ്റുതയായിരുന്നു. മാത്രമല്ല, അക്ബര്‍ അഞ്ചു സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുതല്‍ കാസര്‍കോട് വരെ വ്യാപിച്ചുകിടക്കുന്നതാണ് അച്ചായന്റെ കൂട്ടിക്കൊടുപ്പ് കച്ചവടമെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തിന് മനസിലാക്കാനായത്. ആദ്യ കാലത്ത് കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴക്കടുത്ത് തി രുമേനിയിലായിരുന്നു താമസം. പിന്നീട് ക്യാമ്പ് ഇരിട്ടിയിലേക്ക് മാറ്റി. ഇരിട്ടിയിലും പിടിക്കപ്പെട്ടതോടെയാണ് ബിസിനസ് മധ്യകേരളത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായാണ് രാഹുല്‍ ,അക്ബര്‍, അച്ചായന്‍ ടീം കൊച്ചി കേന്ദ്രീകരിച്ച് കച്ചവടം കൊഴുപ്പിച്ചത്. സ്മാര്‍ട്ട് സിറ്റിയായി മാറിയ കൊച്ചിയിലെ ചില മുന്തിയ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവര്‍ താമസത്തിനെന്ന വ്യാജേന വാടകയ്‌ക്കെടുത്ത ഫല്‍റ്റുകളും കേന്ദ്രീകരിച്ചായിരുന്നു ബിസിനസ്.പറവൂര്‍, വാരാപ്പുഴ പീഡന കേസുകളിലുള്‍പ്പെടെ നിരവധി പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ ജോഷി ജോസഫ് കൊച്ചി നഗരത്തില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായതോടെ കഴിഞ്ഞ കുറച്ചുനാളായി കോഴിക്കോടാണ് സകുടുംബം താമസം. ഭാര്യയും മക്കളുമുള്‍പ്പെടെ കോഴിക്കോട്ടേക്ക് താമസം മാറിയെങ്കിലും കൊച്ചി കേന്ദ്രീകരിച്ചായിരുന്നു അച്ചായന്റെ ഇടപാടുകള്‍. മദ്ധ്യകേരളത്തിലെ നിരവധി പെണ്‍വാണിഭ സംഘങ്ങളുമായും അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സ്ത്രീകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അച്ചായന്‍ അവരുടെ സഹായത്തോടെയാണ് ഇടപാടുകള്‍ക്കുള്ള ഇരകളെ തരപ്പെടുത്തുന്നത്. കൈയില്‍പ്പെടുന്ന ഇരകളെ മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുന്നതിന് മുമ്പ് സ്വന്തമായി പരീക്ഷിച്ചുനോക്കുന്ന സ്വഭാവക്കാരന്‍ കൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.പറവൂര്‍, വാരാപ്പുഴ പീഡന കേസുകളിലും ഇരകളെ മറ്റുള്ളവര്‍ക്ക് കൂട്ടിക്കൊടുത്തതിനൊപ്പം ഇയാളും പീഡിപ്പിച്ചിരുന്നു. രാഹുല്‍പശുപാലന്‍ രശ്മി ടീമുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി അച്ചായന് അടുപ്പമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുമായുള്ള ബന്ധത്തെപ്പറ്റി യാതൊന്നും വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായിട്ടില്ല.

ഇവരുടെ സഹായിയായ അക്ബറുമായി മാത്രമേ തനിക്ക് ബന്ധമുള്ളൂവെന്ന നിലപാടാണ് ഇയാളുടേത്.എന്നാല്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഏതാനും വര്‍ഷങ്ങളായി ഇയാള്‍ കൊച്ചി കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തി വാണിഭം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി പിന്നീട് കൂട്ടികൊടുപ്പിനിറങ്ങിതിരിച്ച അച്ചായന് കമ്പ്യൂട്ടറിനെപ്പറ്റി പ്രാഥമിക പരിജ്ഞാനം പോലുമില്ല. സൈറ്റുകളില്‍ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതും പരസ്യങ്ങള്‍ നല്‍കുന്നതിനും സഹായിയാണ് സ്വകാര്യ ബാങ്കിലെ ബിസിനസ് എക്‌സിക്യൂട്ടീവായ അനൂപിനെ ശമ്പളം നല്‍കി കൂടെകൂട്ടിയത്. ബാങ്കിലെ ജോലിക്ക് പുറമേ സാമാന്യം തരക്കേടില്ലാത്ത പ്രതിഫലം അച്ചായനില്‍ നിന്ന് ലഭിച്ചിരുന്നതായി ജോഷിക്കൊപ്പം പിടിയിലായ അനൂപ് ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. അതേസമയം ആലുവയിലെ റിസോര്‍ട്ടില്‍ റെയ്ഡ് സമയത്ത് പോലീസിനെ ഇടിച്ചിട്ട് കാറുമായി കടന്നത് ജോഷി ജോസഫ് അല്ലെന്ന് പോലീസ് പറയുന്നു. ഇവരുടെ സംഘത്തിലുള്‍പ്പെട്ട മറ്റു ചിലരാണ് കാറിലുണ്ടായിരുന്നത്. കാറില്‍ രക്ഷപ്പെട്ട സ്ത്രീകള്‍ മുബീനയും വന്ദനയുമാണെന്ന് സ്ഥിരീകരിച്ചെങ്കിലും അവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കൊച്ചുസുന്ദരിയെന്ന ഫേസ് ബുക്ക് പേജിന്റെ മറവില്‍പെണ്‍വാണിഭം നടത്തിയ കേസില്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ രശ്മി.ആര്‍.നായരെയും രാഹു ല്‍ പശുപാലനുള്‍പ്പെടെയുള്ള പ്രതികളെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിച്ചു. ഇന്നലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ച അച്ചായനെയും ഇവരുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ചോദ്യം ചെയ്തു. ജോഷി, അനൂപിന്റെ സഹായത്തോടെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചുവന്ന ലാപ്പ്‌ടോപ്പും മൊബൈല്‍ഫോണുകളും ശാസ്ത്രീയ പരിശോധനകള്‍ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കോടതിയില്‍ ഹാജരാക്കിയശേഷം കൂടുതല്‍ പരിശോധനയ്ക്ക് സിഡാക്കിന് കൈമാറും.

Keywords: online-sex-racket-joshy-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad