Type Here to Get Search Results !

Bottom Ad

സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരായ പരാതി ഹൈക്കോടതി റദ്ദാക്കി


കാസര്‍കോട്: (www.evisionnews.in) സ്ഥലമിടപാടുമായി ബന്ധപ്പെട്ട് വീട്ടമ്മയെ വഞ്ചിച്ചുവെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ക്രൈം സ്‌ക്വാഡിലെ സിവില്‍ പോലീസ് ഓഫീസര്‍ ചവറ പ്രദീപിനെതിരായ കേസാണ് റദ്ദാക്കിയത്. പയ്യന്നൂരിലെ അബ്ബാസിന്റെ ഭാര്യ റഹ്മത്താണ് പരാതിക്കാരി. മായിപ്പാടിയിലെ സ്ഥലം വാങ്ങി തന്നെ വഞ്ചിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. 2015 മാര്‍ച്ച് 30നാണ് ടൗണ്‍ പോലീസ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് ചീഫിനായിരുന്നു റഹ്മത്ത് ആദ്യം പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ചവറ പ്രദീപിനെതിരെ വകുപ്പ്തല നടപടിയെടുത്തിരുന്നു.

Keywords: kasaragod-civil-police-station-office

Post a Comment

0 Comments

Top Post Ad

Below Post Ad