Type Here to Get Search Results !

Bottom Ad

സമത്വ മുന്നേറ്റ യാത്രയെ ചൊല്ലി യോഗക്ഷേമ സഭയില്‍ അടി തുടങ്ങി


കണ്ണൂര്: (www.evisionnews.in) വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സമത്വ മുന്നേറ്റ യാത്രയെ ചൊല്ലി ബ്രാഹ്മണ വിഭാഗത്തിന്റെ സംഘടനയായ യോഗക്ഷേമ സഭയില്‍ അടിതുടങ്ങി. വെള്ളാപള്ളിയുടെ യാത്രയ്ക്ക് കൂട്ട് പോകാന്‍ സഭ ആരേയും നിയോഗിച്ചിട്ടില്ലെന്നും നേതൃത്വമറിയാതെ യാത്രയില്‍ പങ്കെടുക്കുന്ന യോഗക്ഷേമ സഭ ജന. സെക്രട്ടറി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സ്ഥാനം രാജിവെക്കണമെന്നും സഭയുടെ കണ്ണൂര്‍ ജില്ലാ ഘടകം ആവശ്യപ്പെട്ടു. 

അതിനിടെ സംസ്ഥാനത്തെ വെറും രണ്ട് ജില്ലാ കമ്മിറ്റികള്‍ മാത്രമാണ് അക്കീരമണിനൊപ്പമുള്ളതെന്ന് പുറത്ത് വന്നിട്ടുണ്ട്. ഡിസംബര്‍ 13ന് യോഗക്ഷേമയുടെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ സമത്വ മുന്നേറ്റ യാത്രയെചൊല്ലി സഭാംഗങ്ങള്‍ പരസ്പരം വാളോങ്ങുമെന്നാണ് സൂചന. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടി കാഴ്ച്ചയ്ക്ക് ശേഷമാണ് കാളിദാസ ഭട്ടതിരി എസ്എന്‍ഡിപിയുമായി സഖ്യം സ്ഥാപിച്ചത്. വെള്ളാപ്പള്ളിയുടെ യാത്ര ഇന്ന് കണ്ണൂരിലെ തളിപറമ്പിലും തലശ്ശേരിയിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാനിരിക്കെയാണ് യോഗക്ഷേമ സഭയുടെ കണ്ണൂര്‍ ഘടകം അക്കീരമണിനെ പരസ്യമായി തള്ളിയത്.

Keywords: kasaragod-samathwa-munnetta-yathra-vellapalli-nadeshan

Post a Comment

0 Comments

Top Post Ad

Below Post Ad